ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജൻ പ്രവർത്തന ഉദ്ഘാടനവും കലാമേളയും  നവംബർ 16 ന്

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്:  ഫൊക്കാനയുടെ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജൻ്റെ (റീജൻ 3)  പ്രവർത്തന ഉൽഘാടനവും കലാമേളയും  നവംബർ 16 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ യോർക്ക് ടൗൺ ഹൈറ്റ്സിൽ ഉള്ള സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ  (2966 Crompond Road,  Yorktown Heights ,NY 10598 )വിപുലമായ പരിപാടികളോടെ നടക്കുമെന്ന് റീജനൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി  അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനംചെയ്യും. കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥി ആയിരിക്കും . ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കും.

 ന്യൂ യോർക്കിലെ വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നൃത്തം, വിവിധ കലാ പരിപാടികൾ,  സംഗീതനിശ, എന്നിങ്ങനെ നിരവധി പരിപാടികൾ ചടങ്ങിൻ്റെ മാറ്റു കൂട്ടം. ഈ കലാ സന്ധ്യയിലും റീജനൽ മീറ്റിംഗിലും പങ്കെടുക്കാൻ പാസ്സുകൾ ആവിശ്യമില്ല.

റീജണൽ കൺവെൻഷനിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി , കോർഡിനേറ്റർ നിരീഷ് ഉമ്മൻ, സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, ട്രഷർ  ഷൈമി ജേക്കബ് , ജോയിന്റ് സെക്രട്ടറി സാജൻ മാത്യു , ട്രഷർ ബെൻ വർഗീസ് , സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ , വിമെൻസ് ഫോറം  കോർഡിനേറ്റർ  ഷൈനി ഷാജൻ  എന്നിവർ അറിയിച്ചു .

FOKANA New York Upstate Region Grand Opening and Art Fair on November 16