സന്തോഷ് എബ്രഹാം
ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ ഉദ്‌ഘാടനം ജാനുവരി 5 ഞായറാഴ്ച വൈകിട്ട് 4 .30 മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് എന്ന് റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേൽ അറിയിച്ചു .
അംഗ സംഘടനകളായ പി. എം. എ, മാപ്പ്, പമ്പ,ഫില്‍മ, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡഇല്‍മ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമാണ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നത്. റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി ഉദ്ഘടനം നിർവഹിക്കും , മീറ്റിംഗിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കും. പെൻസിൽവാനിയ ഗവർണറിന്റെ അഡ്വൈസറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും ഫിലാഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ നേരും. . ഫൊക്കാനാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനാ ട്രഷറർ ജോയി ചാക്കപ്പൻ , ഫൊക്കാന അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. .
വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങൾ , വിവിധ കലാ വിരുന്നകൾ, സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകർ അവതരിപ്പിക്കുന്ന സംഗീതനിശ, തുടങ്ങി ഒട്ടേറെ പുതുമകൾ സമ്മാനിക്കുന്ന ദൃശ്യ മനോഹരമായ കൾച്ചറൽ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് .
ഏവരെയും മീറ്റിങ്ങ് ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജണൽ ഭാരവാഹികൾ അറിയിച്ചു.
FOKANA Pennsylvania Regional Opening on January 5th