ഫൊക്കാന വാഷിംഗ്‌ടൺ ഡിസി റീജൻ വിമൻസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

സരൂപ അനിൽ

ഫൊക്കാന 2024-26 കാലയളവിലേക്കുള്ള വാഷിംഗ്‌ടൺ ഡിസി റീജിയൻ ഭാരവാഹികളെ വിമൻ ഫോറം പ്രസിഡന്റ് രേവതി പിള്ള പ്രഘ്യാപിച്ചു. ജോഫിയ ജോസ്പ്രകാശ് (റീജിയണൽ വുമൺ ഫോറം ചെയർ), നിമ്മി സുഭാഷ് (റീജിയണൽ വിമൻസ് ഫോറം ട്രഷറർ ) റോഷിത പോൾ (റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം പാർവതി സുധീർ, ശില്പ സുജയ്, അഞ്ജലി വാരിയർ, ശ്രീയ നമ്പ്യാർ , ഷെറി തമ്പി ചെറുവത്തൂർ ,ഫെമിൻ ചിറമേൽ ചാൾസ്, ശീതൾ കിഷോർ, ശരണ്യ ബാലകൃഷ്ണൻ, ദിവ്യ വീശാന്ത് എന്നിവർ അടങ്ങിയ വനിതകളെ ഉൾപ്പെടുത്തിയാണ് റീജിയണൽ വിമൻസ് കമ്മിറ്റി രൂപവൽക്കരിച്ചത്.

സ്വാർത്ഥ താൽപര്യങ്ങൾ ഇല്ലാതെ, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സന്നദ്ധരായ കമ്മിറ്റി അംഗങ്ങളെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിനന്ദിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ റീജിണൽ വിമൻസ് ഫോറം കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേർന്നു.

Fokana Washington DC Region Women’s Forum elected officers

More Stories from this section

family-dental
witywide