‘സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങള്‍’- ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍

വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഈ വേളയില്‍ ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമായി നമുക്ക് മാറാന്‍ കഴിയണം എന്നും പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷര്‍ ജോയി ചാക്കപ്പന്‍ ,എക്‌സി .വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്എന്നിവര്‍ ആശംസിച്ചു.

ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യനു ജീവിതമെന്ന സമസ്യക്കിടയില്‍ ലക്ഷ്യം കാണാന്‍ സാഹയകമാകുന്ന കാര്യങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ ഫൊക്കാന വളരെ അധികം പ്രൊജെക്ടുകള്‍ അമേരിക്കന്‍ മലയാളികള്‍ക്കും കേരളത്തിനും സമ്മാനിക്കുന്നത്. ഈ പദ്ധതികള്‍ എല്ലാം ഫൊക്കാനയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഒന്നാണ്.

ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഒരു ആഘോഷം കൂടിയാണ്. മധുര സ്മരണകളും കേട്ടുകേള്‍വി കഥകളുമായി നമ്മളിലേക്ക് വീണ്ടും വന്ന ക്രിസ്മസ് സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ നമുക്ക് പകര്‍ന്ന് നല്‍കിയ യേശുദേവന്റെ ജനനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. എല്ലാവര്‍ക്കും ഫൊക്കാനയുടെ ക്രിസ്തുമസ് ന്യൂയീര്‍ ആശംസകള്‍ നേരുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി , നാഷണല്‍ കമ്മിറ്റി , ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് , വിമന്‍സ് ഫോറം കമ്മിറ്റി , കണ്‍വെന്‍ഷന്‍ കമ്മിറ്റി എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide