ഫൊക്കാനയുടെ വനിതാ ദിനാഘോഷ പരിപാടികൾ നാളെ നടക്കുമെന്നു വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫൊക്കാനയുടെ ആഘോഷങ്ങൾ 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. രമ്യ ഹരിദാസ് എം.പി ചീഫ് ഗസ്റ്റ് ആയും മോൻസി ജോസഫ് എംഎൽഎ, മലയാളി സമൂഹത്തിൽ ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ ആയ ഡോ. വാസുകി ഐഎഎസ് കീ നോട്ട് സ്‌പീക്കർ ആയും, ഷീല തോമസ് ഐഎഎസ് വനിതാദിന സന്ദേശം നൽകും. ഡോ . ആനി പോൾ , നിഷ ജോസ് കെ മാണി, ഇ . എം . രാധ ഡോ. സുനന്ദ നായർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും.
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫൊക്കാനാ വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം, റ്റീന കുര്യൻ, ബിലു കുര്യൻ, വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ റോസ്ബെൽ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം , ബില്‍ഡ് സ്മാര്‍ട്ട് , പുത്തന്‍ ആശയങ്ങള്‍ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് ഡോ. ബ്രിജിറ്റ് ജോർജ് അഭിപ്രായപ്പെട്ടു.
ഇനിയും ഫൊക്കാന വിമെന്‍സ് ഫോറം അമേരിക്കയിലെയും, ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വനിതാദിനാഘോഷത്തിൽ ഏവരും പങ്കെടുക്കണമെന്നും ഡോ. ബ്രിജിറ്റ് ജോർജ്, റീജിണൽ ഭാരവാഹികൾ ആയ ഡോ. ഷീല വർഗീസ്,ഷീന സജിമോൻ ,ഡോ. സൂസൻ ചാക്കോ, അനിത ജോസഫ്, ഉഷ ചാക്കോ, അഞ്ചു ജിതിൻ, റീനു ചെറിയാൻ, ഡോ . പ്രിൻസി ജോൺ, മില്ലി ഫിലിപ്പ്, ഷീബ അലൗസിസ്, ദീപ വിഷ്ണു, എന്നിവർ അറിയിച്ചു.