ഫോമ ജനറൽ സെക്രട്ടറി ഓജസ് ജോൺ ലോകകേരളസഭ അംഗം

ന്യൂയോർക്ക്∙ ഫോമ ജനറൽ സെക്രട്ടറി ഓജസ് ജോൺ ലോകകേരളസഭയുടെ ഔദ്യോഗിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിൽ ചേരുന്ന നാലാം ലോകകേരളസഭയില്‍ സഭാഅംഗങ്ങളോടൊപ്പം, 103 രാജ്യങ്ങളിലും, എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിന്നും ഒട്ടേറെ പ്രവാസി പ്രതിനിധികളും പങ്കെടുക്കും. കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലും, കേരള മൈഗ്രേഷന്‍ സര്‍വ്വേയും ഈ ലോകകേരള സഭയിൽ ഉദ്‌ഘാടനം ചെയ്യപ്പെടും.

ഐടി മേഖലയിൽ പ്രവര്‍ത്തിക്കുന്ന, മൂവാറ്റുപുഴ സ്വദേശിയായ ഓജസിന്‍റെ ഭാര്യ മിലി മൈക്രോസോഫ്റ്റിൽ എൻജിനീയറിങ് മാനേജരാണ്. ഏക മകൻ ജോഷ്വ സ്കൂൾ വിദ്യാർഥിയാണ്. ലോകകേരളസഭയുടെ ന്യൂയോർക്ക് മേഖലാസമ്മേളനത്തിലെ റജിസ്ട്രേഷൻ കമ്മിറ്റിക്ക് ഓജസ് ജോൺ ഫോമ ടീമിനൊപ്പം നേതൃത്വം നൽകിയിരുന്നു. സമ്മേളനത്തിൽ കൃത്യമായി പഠിച്ച് സമഗ്രമായ എട്ടു നിർദേശങ്ങളും ഓജസ് ജോൺ അവതരിപ്പിച്ചു . ഈ അഭിപ്രായങ്ങൾ എല്ലാം ഏറെ വിശദമായി ചീഫ് സെക്രട്ടറി വി.പി ജോയ് ,എൽകെഎസ് ഡയറക്ടർ ഡോ. കെ. വാസുകി അടക്കമുള്ളവരുമായി പങ്കുവച്ചു.

More Stories from this section

family-dental
witywide