ഫോമ ഇന്റർനാഷണൽ കൺവെൻഷൻ 2024ന്റെ സൗത്ത് ഈസ്റ്റ് റീജിയണ്‍ രജിസ്ട്രേഷൻ കിക്കോഫ് മെയ് 18 ന് നടക്കും. ഗ്രൈയ്സനിലെ റോസ് ബഡ് റോഡിലുള്ള പാം പാലസ് റെസ്റ്റോറന്റിൽ മെയ് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് രജിസ്ട്രേഷൻ കിക്കോഫ് എന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു.
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇന്‍ അമേരിക്കാസ് എന്ന ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ കിക്കോഫാണ് നടക്കുന്നത്. ഓഗസ്റ്റ് 8 മുതൽ 11 വരെയാണ് ഫോമയുടെ നാഷണല്‍ കാൺവെൻഷൻ നടക്കുന്നത്. 3 രാവും 4 പകലുമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്യൂണ്ട കാനയിലുള്ള ബാഴ്‌സലോ ബവാരോ പാലസ് 5 സ്റ്റാർ ഫാമിലി റിസോർട്ടിൽ നടക്കുന്ന കാൺവെൻഷന്റെ രജിസ്ട്രേഷന്‍ തുടരുകയാണ്.