ന്യൂയോര്‍ക്ക്: സംഘടനയില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് അംഗങ്ങളെ ഫോമ പ്രസിഡന്റ് ജേക്കബ് തോമസ് സസ്പെന്റ് ചെയ്തത്. ഫോമ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രതിനിധി ഷിനു ജോസഫ്, സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷന്‍ പ്രതിനിധി അജേഷ് ബാലാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പെരുമാറ്റവും ഇവരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഇതുസംബന്ധിച്ച കത്തില്‍ ഫോമ പ്രസിഡന്റ് ജേക്കബ് തോമസ് വ്യക്തമാക്തി.
ഫോമ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കാനിരിക്കെയാണ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി എന്നത് ശ്രദ്ധേയമാണ്. അജേഷ് ബാലാനന്ദന് എട്ട് ആഴ്ചത്തേക്കും, ഷിനു ജോസഫിന് ജൂലായ് 30വരെയുമാണ് സസ്പെന്‍ഷന്‍. രണ്ട് അംഗങ്ങള്‍ക്കെതിരെയും തുടര്‍ നടപടി വേണമോ എന്നത് പരിശോധിക്കാന്‍ വിഷയം ഫോമയുടെ ജുഡീഷ്യല്‍ സമിതിക്ക് വിടുകയും ചെയ്തു.
FOMAA President suspended two members of National committee shortly before the National convention