കൽപ്പറ്റ: വയനാട്ടിൽ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തിരുനെല്ലിയിലെ റിസോർട്ടിലാണ് സംഭവം. നെതർലൻഡ്‌സ് സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വയനാട് സന്ദർശിക്കാനായി എത്തിയ 25കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുമ്മു ചികിത്സയ്‌ക്കിടെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
2023 ഡിസംബർ ആദ്യമാണ് ഓൺലൈൻ ബുക്കിംഗ് വഴി യുവതി തിരുനെല്ലിയിലെ റിസോർട്ടിൽ എത്തിയത്. നെതർലൻഡ്‌സിൽ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ – മെയിൽ വഴി പരാതി അയയ്‌ക്കുകയായിരുന്നു. ഈ മാസം 14നാണ് പരാതി നൽകിയത്. ഇന്ത്യയിൽ പരാതി നൽകേണ്ട നടപടിക്രമങ്ങൾ അറിയാത്തതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതി പറയുന്നത്. പരാതി ലഭിച്ച് ഒരാഴ്‌ചയായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി.
foreign woman who come to kerala for ayurveda treatment faces sexual molestation