ഫോമ തിരഞ്ഞെടുപ്പ്: ഒട്ടേറെ കർമ്മ പദ്ധതികൾ വാഗ്ദാനം ചെയ്ത് തോമസ് ടി ഉമ്മൻ ടീം

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ രണ്ടുവര്‍ഷത്തേക്കുള്ള ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രാവര്‍ത്തികമാക്കാന്‍ നിരവധി കര്‍മ്മ പദ്ധതികളാണ് തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം രൂപീകരിച്ചിരിക്കുന്നത്.

  1. സംഘടനയ്ക്ക് ആസ്ഥാന മന്ദിരം കണ്ടെത്താനായി ഫോമ മുന്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും
  2. വനിതാ സംരംഭകര്‍ക്കായി അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
  3. സിലിക്കണ്‍ വാലിയില്‍ ടെക്‌നോളജി സമ്മിറ്റ്, ഹോളിവുഡിലെയും തിയ്യറ്റര്‍ രംഗത്തെയും ആര്‍ട്ടിസ്റ്റുകള്‍ക്കായി പരിശീലന ക്യാമ്പ്.
  4. ഇന്ത്യയിലെയും അമേരിക്കയിലെയും ദുരിതമനുഭവിക്കുന്നവര്‍ക്കായി മില്യണ്‍ ഡോളര്‍ ചാരിറ്റി പരിപാടികള്‍.
  5. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍.
  6. ഫെഡറല്‍, സ്റ്റേറ്റ്, പ്രധാന കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ യുവജനങ്ങള്‍ക്കായുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ വിപുലീകരണം.
  7. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ഇരട്ട പൗരത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര പദ്ധതികള്‍.
  8. കേരളത്തില്‍ നിന്നുള്ളവര്‍ക്കായുള്ള പ്രൊഫഷണല്‍ സമ്മിറ്റ്.
  9. വനിതാ, നഴ്‌സിങ്, സീനിയര്‍ ഫോറങ്ങളെ ശക്തിപ്പെടുത്തല്‍
  10. പുതിയ തലമുറയ്ക്കായുള്ള ജൂനിയര്‍ ഫോറത്തിന്റെ വിപുലീകരണം.
  11. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന നിലവിലെ പദ്ധതി തുടരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍.

തോമസ് ടി ഉമ്മന്റെ നേതൃത്വത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ തലങ്ങളിലേക്ക് കൊണ്ടുവരാനും ശ്രമിക്കുമെന്നതാണ് പാനലിന്റെ വാഗ്ദാനം. ഫോമ പ്രസിഡന്റ് സ്ഥാനത്തേക്കാണ് തോമസ് ടി ഉമ്മന്‍ മത്സരിക്കുന്നത്.
സാമുവല്‍ മാത്യു-ജനറല്‍ സെക്രട്ടറി, ബിനൂബ് ശ്രീധരന്‍- ട്രഷറര്‍, സണ്ണി കല്ലൂപ്പാറ- വൈസ് പ്രസിഡന്‌റ്, ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡിബിഎ- ജോയിന്റ് സെക്രട്ടറി, അമ്പിളി സജിമോന്‍- ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കും മത്സരിക്കുന്നു.

More Stories from this section

family-dental
witywide