പുന്റ കാനയില്‍ ഇന്ന് ആരംഭിക്കുന്ന ത്രിദിന ഫോമ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ പുന്റ കാനയിലാണ് ഇന്ന് തുടക്കമാകുന്നത്.
600 ഓളം പ്രതിനിധികള്‍ ഉള്‍പ്പടെ ആയിരത്തിലധികം പേര്‍ ഇന്നുമുതല്‍ 11 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാജന്‍ മൂലേപ്ലാക്കല്‍ (ചെയര്‍പേഴ്‌സണ്‍), കുര്യാക്കോസ് വര്‍ഗീസ് (കോ. ചെയര്‍) , ലിജോ ജോര്‍ജ് (കോര്‍ഡിനേറ്റര്‍), ഷീജ അജിത്ത്, നീനു വിഷ്ണു പ്രതാപ്, വിഷ്ണു പ്രതാപ്, അജിത് ഡൊമിനിക്, ജൂണ തോണിക്കടവില്‍ എന്നിവരാണ് രജിസ്‌ട്രേഷന് നേതൃത്വം നല്‍കുന്നത്.