ജനനായകൻ കർപൂരി ഠാക്കൂറിന് ഭാരത രത്നം; ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി

പിന്നാക്ക വിഭാ​ഗങ്ങളുടെ അവകാശത്തിനായി പോരാടിയ നേതാവ്, മുൻ ബിഹാർ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം. ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകുന്നത് . ജനനായകൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. കര്‍പ്പൂരി താക്കൂര്‍ ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു. 1970-71, 1977-79 കാലങ്ങളിലാണ് അദ്ദേഹം ബിഹാറിൽ മുഖ്യമന്ത്രിയായിരുന്നത്.

മുഖ്യമന്ത്രിയായിരുന്ന 1977-1979 കാലയളവിൽ മുംഗേരി ലാൽ കമ്മീഷൻ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കാൻ മുൻകൈയെടുത്ത നേതാവ്, ഹിന്ദി ഭാഷാ ശ്രേഷ്ഠൻ, തൊഴില്‍-ഭാഷാ സംവരണത്തിനു വേണ്ടി നിലകൊണ്ട നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് അദ്ദേഹം.

വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. സ്വാതന്ത്ര്യ സമരകാലത്ത് ക്വിറ്റ് ഇന്ത്യ പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 26 മാസം ജയിലിലായിരുന്നു. സ്വാതന്ത്ര്യാനന്തരം അധ്യാപകനായി ജോലി ചെയ്തു. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി 1955 ൽ നിയമസഭയിലെത്തി. തൊഴിലാളി സമരങ്ങളുടെയടക്കം മുൻനിര നായകനും രാജ്യത്തെ സോഷ്യലിസ്റ്റ് മൂവ്മെന്റിലെ പ്രധാന നേതാവുമായിരുന്നു. 

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ചരൺ സിങ് തുടങ്ങിയ ഭാരതീയ ക്രാന്തി ദൾ പാര്‍ട്ടിയുടെ നേതാവായാണ് ബിഹാറിൽ അധികാരത്തിലെത്തിയത്. പിന്നീട് പാര്‍ട്ടി വിട്ട അദ്ദേഹം 1977 മുതൽ 1979 വരെ ജനതാ പാര്‍ട്ടിയിലൂടെ വീണ്ടും അധികാരത്തിലെത്തി

More Stories from this section

family-dental
witywide