ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാത്തതിൽ ഗുഢാലോചന ആരോപിച്ച് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം രംഗത്ത്. പ്രിയങ്കക്കെതിരെ പാർട്ടിയിലും കുടുംബത്തിലും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ് സീറ്റ് നിഷേധിച്ചതെന്നും പ്രമോദ് കൃഷ്ണം ആരോപിച്ചു. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ രാഹുൽ അനുവദിക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ പക്ഷവും പ്രിയങ്ക പക്ഷവുമായി കോൺഗ്രസ് പിളരുമെന്നും പറഞ്ഞ മുൻ കോൺഗ്രസ് നേതാവ്, പ്രിയങ്കയ്ക്ക് സീറ്റ് നൽകാത്തതിന്‍റെ ഫലം ജൂൺ നാലിന് കാണാമെന്നും കൂട്ടിച്ചേർത്തു.
Former Congress leader Pramod Krishnam claims party could soon split into Priyanka and Rahul factions