പോരാട്ടം ഇനി രാജ്യസഭയിൽ, സോണിയ ഗാന്ധിക്ക് പുതിയ പോർമുഖം! രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ഒപ്പം 14 പേരും

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പോരാട്ടം ഇനി രാജ്യസഭയിൽ. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സോണിയാ ഗാന്ധി രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോണിയാ ഗാന്ധി ഉള്‍പ്പെടെ 14 പേരാണ് ഇന്ന് രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറാണ് 14 പേര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്. ആദ്യമായി രാജ്യസഭാ അംഗമാകുന്ന സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. സഭാ നേതാവ് പിയൂഷ് ഗോയലിന്റെയും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സാന്നിധ്യത്തിലാണ് സോണിയഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൽ മറ്റൊരു പ്രമുഖൻ. ഒഡിഷയില്‍ നിന്നുള്ള അംഗമായാണ് അശ്വനി വൈഷ്ണവ് രാജ്യസഭയിലെത്തിയത്. ബിജെപി നേതാവ് ആര്‍പിഎന്‍ സിങ് (ഉത്തര്‍പ്രദേശ് ) ,സമിക് ഭട്ടാചാര്യ (പശ്ചിമ ബംഗാള്‍ ) ,അജയ് മാക്കന്‍ ,സയ്യിദ് നസീര്‍ ഹുസൈന്‍ (കര്‍ണാടക) വൈഎസ്ആര്‍സിപി നേതാക്കളായ ഗോല ബാബു റാവു, മേധ രഘുനാഥ് റെഡ്ഡി, വെങ്കട്ട് സുബ്ബ റെഡ്ഡി (ആന്ധ്രാപ്രദേശ് ) തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് അംഗങ്ങൾ.

Former Congress president Sonia Gandhi took oath as Rajya Sabha member

More Stories from this section

family-dental
witywide