യുഎസിലെ പുതിയ ഇന്ത്യൻ അംബാസഡർ, മോദിയുടെ റഷ്യൻ സന്ദർശനത്തിലെ അമേരിക്കൻ നീരസം മാറ്റുമോ വിനയ് മോഹൻ ക്വാത്ര

ന്യുയോർക്ക്: മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയെ യു എസിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നാമനിർദ്ദേശം ചെയ്തു. ക്വാത്രയുടെ നാമനിർദ്ദേശം ഇന്ത്യ ഔദ്യോഗികമായി യുഎസിനെ അറിയിച്ചു. ഇതോടെ വിനയ് മോഹൻ ക്വാത്രയെ അംബാസിഡർ ആയി നിയമിക്കാനുള്ള നടപടിക്രമങ്ങൾ യുഎസിൽ തുടങ്ങി. നടപടിക്രമങ്ങൾ പൂർത്തിയായാൽ വാഷിംഗ്ടൺ ഡി സിയിൽ ക്വാത്ര ചുമതലയേൽക്കും. തരൺജിത് സിംഗ് സന്ധു വിരമിച്ച ശേഷം ഇക്കഴിഞ്ഞ ജനുവരി മുതൽ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ജൂലൈ 15 ന് ക്വാത്രയുടെ വിദേശകാര്യ സെക്രട്ടറിയുടെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറിയാകുകയും ചെയ്തു. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ ക്വാത്ര 2022 ഏപ്രിൽ മുതൽ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ അംബാസഡറെ നിയമിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide