ബലാത്സംഗക്കേസില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ താരം റൊബീഞ്ഞോ അറസ്റ്റില്‍

ബ്രസീല്‍: ബലാത്സംഗകേസില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ താരം റൊബീഞ്ഞോ വ്യാഴാഴ്ച ബ്രസീലില്‍ അറസ്റ്റിലായി. 2013ല്‍ മിലാന്‍ നിശാക്ലബ്ബില്‍ അല്‍ബേനിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് താരം നടപടി നേരിടുന്നത്.

‘റൊബിഞ്ഞോ’ എന്നറിയപ്പെടുന്ന, ഫുട്‌ബോള്‍ താരത്തെ ബലാത്സംഗ കേസില്‍ 2017-ല്‍ ഇറ്റാലിയന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2020 ല്‍ ഇറ്റലിയിലെ പരമോന്നത കോടതി താരത്തിന്റെ ശിക്ഷ ശരിവെക്കുകയും ചെയിതിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തിന് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. പക്ഷേ സ്വന്തം പൗരന്മാരെ ബ്രസീല്‍ മറ്റു രാജ്യക്കാര്‍ക്ക് കൈമാറാറില്ലെന്ന് നിലപാടറിയിച്ചതോടെ ബ്രസീലില്‍ റൊബിഞ്ഞോയെ ശിക്ഷിക്കണമെന്ന് ഇറ്റലി അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ബ്രസീലില്‍ സിക്ഷ അനുഭവിക്കണമെന്ന് ബ്രസീല്‍ കോടതി വിധിക്കുകയായിരുന്നു. ഈ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് റോബീഞ്ഞോ ബ്രസീലില്‍ പിടിയിലായത്. എന്നാല്‍ ഒടുവില്‍ എത്തിയ വിധിയെ ചോദ്യം ചെയ്ത് സ്വതന്ത്രനായി തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു.

താന്‍ നിരപരാധിയാണെന്നും ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമാണെന്നുമായിരുന്നു റൊബീഞ്ഞോയുടെ വാദം. എന്നാല്‍, റൊബീഞ്ഞോയും കൂട്ടുപ്രതികളും യുവതിയെ മദ്യം നല്‍കി ‘അബോധാവസ്ഥയിലാക്കുകയും എതിര്‍ക്കാന്‍ കഴിയാതെവന്ന അതിജീവിതയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്.

More Stories from this section

family-dental
witywide