ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഉപദേഷ്ടാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാവ് ഷഹബാസ് ഗില്ലിന്റെ മൂത്ത സഹോദരനായ ഗുലാം ഷബീറിനെയാണ് ലാഹോറില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.

ഗുലാം ഷബീറിനെ രണ്ട് ദിവസം മുമ്പ് ഇസ്ലാമാബാദിലേക്ക് പോകുന്നതിനിടെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി കഹ്ന പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മകന്‍ ബിലാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലാഹോറിലെ ഖയാബാന്‍-ഇ-അമീനിലെ വസതിയില്‍ നിന്ന് രാത്രി വൈകി ഷബീര്‍ ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നെന്നും അതിനിടെയാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide