വാഷിങ്ടൺ: ചൈനയിലെ യുഎസ് സ്ഥാനപതിയായി ജോർജിയയിൽനിന്നുള്ള മുൻ സെനറ്റംഗം സെൻ ഡേവിഡ് പെർഡുവിനെ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
ഡോളർ ജനറൽ എന്ന കമ്പനിയുടെ മുൻ സി.ഇ.ഒ. ആയ പെർഡുവിന് ബിസിനസുമായി ബന്ധപ്പെട്ട് ഏഷ്യയിൽ പരിചയസമ്പത്തുണ്ട്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഈടാക്കുമെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ സ്ഥാനപതിയെ നിയമിച്ചുകൊണ്ട് ട്രൂത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ചൈനയുമായുള്ള യു.എസിന്റെ ബന്ധം മെച്ചപ്പെടുത്താൻ പെർഡുവിന്റെ വൈദഗ്ധ്യം സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു.
former senator David Perdue to be ambassador to China