
കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ സോഷ്യൽമീഡിയ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത മുന്‍ എസ്എഫ്ഐ നേതാവിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത രോഹിതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
വിഷയം നിയമസഭയിലടക്കം ചർച്ചയായതോടെയാണ് രണ്ടാമതും കസ്റ്റഡിയിൽ എടുത്തത്. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയിരുന്നുത്. കോളജിലെ പൂർവ വിദ്യാർഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിവരം.
പൂർവ വിദ്യാർഥിയാണെങ്കിലും ഫോട്ടോഗ്രാഫർ എന്ന നിലയിൽ പതിവായി കാമ്പസിൽ എത്തിയിരുന്ന പ്രതി വിദ്യാർഥിനികളുമായി സൗഹൃദം പുലർത്തിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ മോശം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
former sfi leader who- hared-obscene pictures of female students under custody