
യൂട്യൂബ് മുൻ സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകൻ മാർക്കോ ട്രോപ്പറെ (19) ഈ ആഴ്ച ആദ്യം കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്‌ലി ക്യാംപസിലെ ഡോർമിറ്ററിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.
മരണകാരണം ഇപ്പോൾ അജ്ഞാതമായി തുടരുന്നു. കൊലപാതകമല്ല എന്ന് പോലീസ് അറിയിച്ചു. ഏതോ ഒരു മരുന്ന് അമിത അളവിൽ കഴിച്ചതായിരിക്കാം മരണ കാരണമെന്ന് ട്രോപ്പറിൻ്റെ മുത്തശ്ശി എസ്തർ വോജ്‌സിക്കി പറയുന്നു. എന്തുതരം മരുന്നാണ് എന്ന് അവർക്ക് അറിയില്ല. ടോക്സിക്കോളജി റിപ്പോർട്ട് വന്നാൽ മാത്രമേ അത് വ്യക്തമാകൂ..
ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിയായിരുന്നു ട്രോപ്പർ. മികച്ച അക്കാദമിക നിലവാരവും സാമൂഹിക ബോധവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ട്രോപ്പർ. . സ്റ്റേൺ ഹാളിലെ ഡോമിൽ അയാൾക്ക് ഒരുപാട് സുഹൃത്തുകളുണ്ടായിരുന്നു.
ട്രോപ്പറിൻ്റെ മരണത്തോടെ കുടുംബത്തിൻ്റെ തകന്നുപോയെന്ന് മുത്തശ്ശി എസ്തർ വോയ്‌സിക്കി ഫേസ്ബുക്കിൽ കുറിച്ചു. “മാർക്കോ ദയയുള്ള, സ്നേഹമുള്ള, മിടുക്കനായ, തമാശ പറയുന്ന കുട്ടിയായിരുന്നു.. അവൻ ബെർക്ക്‌ലിയിൽ തൻ്റെ രണ്ടാം സെമസ്റ്റർ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. അവൻ അവിടെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. അവനൊരു മാത്സ് ജീനിയസായിരുന്നു’ – കൊച്ചുമകനെ കുറിച്ചുള്ള ഓർമ അവർ പങ്കുവച്ചു.
Former YouTube CEO Susan Wojcicki’s Son Died At US University