ന്യൂഡല്‍ഹി: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിനടുത്തുള്ള നദിയില്‍ നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. 18നും 20 വയസിനുമിടെയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായി ദാരുണമായ അപകടത്തിന് ഇരകളായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ രക്ഷപെടുത്തിയിട്ടുണ്ട്.
വെലിക്കി നോവ്‌ഗൊറോഡ് നഗരത്തിലെ നോവ്‌ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് മരിച്ച എല്ലാവരും. ഒരു വിദ്യാര്‍ത്ഥി നദിയില്‍ മുങ്ങിത്താഴുന്ന കണ്ട മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
മൃതദേഹങ്ങള്‍ എത്രയും വേഗം ബന്ധുക്കള്‍ക്ക് അയക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ജീവന്‍ രക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക് ശരിയായ ചികിത്സയും നല്‍കുന്നുണ്ടെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി എക്സില്‍ അറിയിച്ചു.
Tags: