തമിഴ്നാട്ടിലെ ക്വാറിയിൽ സ്‌ഫോടനം: 4 മരണം, നിരവധിപ്പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. കരിയാപ്പട്ടിയിലെ ക്വാറിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വിരുദുനഗർ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പാറ പൊട്ടിക്കാനായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണു സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങൾ അപകടത്തിൽ പൂർണമായി നശിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനം 20 കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിന് പിന്നാലെ, ക്വാറി ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ മധുര-തൂത്തുക്കുടി ദേശീയപാത ഉപരോധിച്ചു. ജില്ലാ കലക്ടർ വി.പി.ജയശീലൻ ഉൾപ്പെടെയുള്ളവർ ക്വാറി സന്ദർശിച്ച് പരിശോധന നടത്തി.

four killed in Tamilnadu quarry explode