ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദര്‍ശനം ജനുവരി 2, 3 തീയതികളില്‍, സംസ്‌കാരം 4ന്

ന്യൂയോര്‍ക് : കഴിഞ്ഞദിവസം അന്തരിച്ച സിറോ മലബാര്‍ സഭയിലെ മുതിര്‍ന്ന വൈദികനും, ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദര്‍ശനം ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്‌കാര ശുശ്രുഷകള്‍ ജനുവരി 4 ( ശനിയാഴ്ച ) നും നടക്കും.

ജനുവരി 2 ന് (വ്യാഴാഴ്ച) വൈകുന്നേരം 4:30 മുതല്‍ 8:30 വരെ യോങ്കേഴ്‌സിലുള്ള ഫ്‌ളിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമിലും (1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂ യോര്‍ക്ക് – 10710), 3 ന് (വെള്ളിയാഴ്ച) വൈകുന്നേരം 3 മണിമുതല്‍ രാത്രി 9 മണിവരെ ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്‌സ്, ന്യൂയോര്‍ക്ക് , 10467) വച്ചും നടത്തുന്നതാണ്.

സംസ്‌കാര ശുശൂഷകള്‍ ജനുവരി 4ന് രാവിലെ 8:30 ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വൈറ്റ് പ്ലൈന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും (575 ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്ലെയിന്‍സ്, ന്യൂ യോര്‍ക്ക് – 10603).

സംസ്‌കാര ശുശ്രുഷകള്‍ക്ക് ജോസച്ചന്റെ സ്വന്തം രൂപതയായ മാനന്തവാടി രൂപതയുടെ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാന്‍മാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദര്‍ശനത്തിലും, സംസ്‌കാര ശുശ്രുഷക്കും കാര്‍മ്മികത്വം വഹിക്കും.

ഒരു വൈദികന്റെ സംസ്‌കാര ശുശ്രുഷകള്‍ സിറോ മലബാര്‍ ആരാധനാക്രമത്തില്‍ അമേരിക്കയില്‍ നടക്കുന്നത് ആദ്യമായാണ്. രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടാണ് സംസ്‌കാര ശുശ്രുഷകള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. മാര്‍ ജോയ് ആലപ്പാട്ട് തിങ്കളാഴ്ച ബ്രോങ്ക്‌സ് ഇടവക സന്ദര്‍ശിക്കുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും, ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു.

More Stories from this section

family-dental
witywide