ഫ്രാൻസിൽ കാറ്റ് മാറി വീശുന്നുവെന്ന് പ്രവചനം, മറീൻ ലൂപിന്നിന്റെ തീവ്ര വലതുപാർട്ടിക്ക് ആദ്യ റൗണ്ടിൽ മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ

പാരീസ്: ഫ്രാൻസ് പാർലമെന്റ് തെര‍ഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മാക്രോണിന് തിരിച്ചടിയെന്ന് എക്സിറ്റ് പോളുകൾ. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ തീവ്ര വലതുകക്ഷിയായ നാഷണൽ റാലിയും സഖ്യ കക്ഷികളും മൂന്നിലൊന്ന് വോട്ട് സ്വന്തമാക്കിയെന്നാണ് വിലയിരുത്തൽ. രണ്ടാം റൗണ്ട് പൂർത്തിയാകുന്പോൾ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് വലതുപക്ഷ പാർട്ടികളെത്തുമെന്നും പ്രവചനം. ഞായറാഴ്ചയാണ് അവസാന ഘട്ട വോട്ടെടുപ്പ്. അത് കഴിഞ്ഞാലേ അന്തിമ ഫലം വ്യക്തമാകുകയുള്ളു.

യൂറോപ്യൻ പാർലമെന്റിലെ തിരിച്ചടിക്ക് പിന്നാലെ കഴിഞ്ഞ മാസം 9നാണ് മാക്രോൺ ഫ്രാൻസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ടാം റൗണ്ടിൽ പുതിയ ദേശീയ അസംബ്ലിയിൽ മറീൻ ലൂപിന്നിന്റെ തീവ്ര വലതുപക്ഷ ദേശീയ റാലി (RN) പാർട്ടി കേവല ഭൂരിപക്ഷം സീറ്റുകൾ നേടുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ദേശീയ റാലിയുടെ 28-കാരനായ ജോർദാൻ ബാർഡെല്ല പ്രധാനമന്ത്രിയാകാനും സാധ്യത കാണുന്നു. 577 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ ആർഎൻ ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും പോളിംഗ് ഏജൻസികൾ പ്രവചിച്ചു. ഇടതുപക്ഷവും നിർണായകമാകും. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകൾ പാർട്ടി ഒറ്റക്ക് നേടുമെന്ന് ആരും പറയുന്നില്ല.

More Stories from this section

family-dental
witywide