പാരീസ്: ഫ്രഞ്ച് ജനതയുടെ രണ്ടാം ഘട്ട വിധിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ ആർക്കും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല എന്നാണ് വ്യക്തമാകുന്നത്. തീവ്ര വലതുപക്ഷം അധികാരത്തിലേറുന്നത് തടഞ്ഞ ജനാവിധിയിൽ ഇടതു സഖ്യമാണ് കുതിച്ചത്. ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ചയാണ് രണ്ടാം വട്ട വോട്ടെടുപ്പ് നടന്നത്.
ആദ്യ ഘട്ട വോട്ടെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതു പക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റുകളിലേക്ക് മുന്നേറി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യവലതുപക്ഷ പാര്‍ട്ടിയായ എന്‍സെംബിള്‍ പാര്‍ട്ടി 163 സീറ്റുകളും തീവ്ര വലതുപക്ഷമായ നാഷണൽ റാലി സഖ്യകക്ഷികളും 143 സീറ്റുകളും നേടി. അതേസമയം 577 അംഗ നാഷണല്‍ അസംബ്ലിയിലെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകള്‍ നേടാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉറപ്പാണ്.
ഫലം വന്നതിന് പിന്നാലെ ഫ്രാന്‍സില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ നയിച്ച ജീന്‍ ലൂക്ക് മെലന്‍ചോണ്‍ വ്യക്തമാക്കി.ഇടതുപക്ഷ നേതാവായ ജീന്‍ ലൂക്ക് മെലന്‍ചോണാകും ഫ്രാന്‍സിന്റെ അധികാര കസേരയിൽ ഏറുകയെന്നാണ് വ്യക്തമാകുന്നത്.