ചാന്ദ്‌നി ചൗക്ക് മാർക്കറ്റിൽ വച്ച് ഫ്രഞ്ച് അംബാസഡറുടെ പോക്കറ്റടിച്ചു, പ്രതികളെ പിടികൂടി

ന്യൂഡൽഹി: സാധനങ്ങൾ വാങ്ങാൻ ഇന്ത്യൻ തലസ്ഥാനത്തെ മാർക്കറ്റിൽപ്പോയ ഫ്രഞ്ച് അംബാസഡറുടെ മൊബൈൽഫോൺ കവർന്നു. ദില്ലിയിലെ പ്രശസ്തമായ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിൽ കഴിഞ്ഞദിവസമായിരുന്നു പോക്കറ്റടി. ഭാര്യക്കൊപ്പം ചാന്ദ്‌നി ചൗക്കിലെത്തിയതായിരുന്നു ഫ്രഞ്ച് അംബാസഡർ തിയെറി മാത്തു.

CCTV ദൃശ്യങ്ങൾ പരിശോധിച്ച് നാലുപ്രതികളെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. എംബസിയിൽനിന്ന് വിവരമറിയിച്ചതിനു പിന്നാലെ, ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.

നാലുപ്രതികളും 20-25 പ്രായക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തി. തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

French Ambassador’s Mobile Stolen In Delhi

More Stories from this section

family-dental
witywide