മാക്രോണോ മറീൻ ലൂപിനോ… ഫ്രാൻസിന്റെ വിധിയെഴുത്ത് ഇന്ന്, ഫലം നാളെ

പാരിസ്: ഫ്രാൻസിൽ അവസാന റൗണ്ട് തെരഞ്ഞെടുപ്പ് ഞായറാഴ്ച. ആദ്യ റൗണ്ടിൽ തീവ്ര വലതുപാർട്ടിയായ നാഷണൽ റാലി മുന്നിലെത്തിയെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെയാണ് രണ്ടാം റൗണ്ട്. ഇന്ത്യൻ സമയം രാവിലെ 9.30 ക്ക് തുടങ്ങുന്ന വോട്ടെടുപ്പ് രാത്രി 11.30 ക്ക് അവസാനിക്കും. തിങ്കളാഴ്ച രാവിലെ അന്തിമഫലമറിയാം. കേവലഭൂരിപക്ഷത്തിന് 289 സീറ്റാണ് വേണ്ടത്.

ഈ സംഖ്യ മറീൻ ലൂപിൻ നേടുമോ എന്നതാണ് ഉറ്റുനോക്കുന്നത്. നാഷണൽ റാലിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണം കുറയ്ക്കാൻ ഇടതുപക്ഷവും മക്രോണിനെ പിന്തുണക്കുന്ന മധ്യകക്ഷികളും സ്ഥാനാർത്ഥികളെ പിൻവലിച്ചിരുന്നു. അതോടെ തൂക്കുസഭയാകാനുള്ള സാധ്യതയാണ് മുന്നിൽക്കാണുന്നത്. എന്തുതന്നെയായാലും പ്രസിഡന്റ് ഇമ്മാനുവേൽ മാക്രണിന്റെ നില പരുങ്ങലിലാണ്.

രാജിവെക്കില്ല എന്ന നിലപാടിലാണ് മക്രോൺ. ഒരുപാർട്ടികൾക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സങ്കീർണമായ ഭരണ പ്രതിസന്ധിയിലേക്കായിരിക്കും ഫ്രാൻസ് നീങ്ങുക.
french election last round on Sunday

More Stories from this section

family-dental
witywide