പാരീസിലെ ഇറാൻ കോൺസുലേറ്റിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി എത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോ സ്‌ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന്ഫ്രഞ്ച് പോലീസ് പ്രദേശം വളഞ്ഞിരിക്കുകയായിരുന്നു. കോൺസുലേറ്റ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് അതിവേഗം സ്ഥലത്ത് എത്തിയത്. ഇവർ അക്രമിയെ അറസ്റ്റ് ചെയ്തു.
ഗ്രനേഡും സ്ഫോടകവസ്തു ഉള്ള ബെൽറ്റും ധരിച്ചുകൊണ്ട് ഒരാൾ പ്രവേശിക്കുന്നത് ഒരാൾ കാണുകയായിരുന്നു. ഉടൻ ഇടപെടാൻ കോൺസുലേറ്റ് അഭ്യർത്ഥിച്ചതിനെത്തുടർന്ന് വൻ പൊലീസ് സേന അണിനിരന്നു. പാരിസിലെ ഇറാൻ കോൺസുലേറ്റിന് ചുറ്റുമുള്ള പ്രദേശം മുഴുവൻ അടച്ചിട്ടു. കനത്ത പോലീസ് സന്നാഹം നിലവിലും അവിടെ തുടരുന്നുണ്ട്. എന്നാൽ ഭീഷണി മുഴക്കിയതല്ലാതെ ഇയാളുടെ കൈവശം യഥാർഥ സ്ഫോടക വസ്തുക്കളില്ല എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷം നിലനിൽക്കെ ലോകം അതി ജാഗ്രതയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം .
French Police Cordoned off Iranian Embassy in Paris Due to A man had threatened to blowup himself