കുപ്പിയില്‍ മൂത്രമൊഴിച്ചു, അംഗരക്ഷകനോട് വൃത്തിയാക്കാന്‍ പറഞ്ഞു; പ്രശസ്ത ഗായകന്‍ എല്‍ട്ടണ്‍ ജോണിനെതിരെ ഫ്രാന്‍സിലെ കടയുടമ

പ്രശസ്ത ഗായകന്‍ എല്‍ട്ടണ്‍ ജോണിനെതിരെ ഫ്രാന്‍സിലെ കടയുടമ രംഗത്ത്. കടയ്ക്കുള്ളില്‍ കയറി പ്ലാസ്റ്റിക് കുപ്പിയില്‍ മൂത്രമൊഴിച്ചെന്നും തന്റെ അംഗരക്ഷകനോട് അത് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ആണ്‍മക്കള്‍ക്കും അംഗരക്ഷകനുമൊപ്പം എല്‍ട്ടണ്‍ തന്റെ കടയില്‍ കയറിവന്ന് പൊതു ശൗചാലയം ഉണ്ടോ എന്ന് അന്വേഷിച്ചുവെന്നും ഇല്ലെന്നു പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനോട് ഒരു കുപ്പി ആവശ്യപ്പെട്ട് അതിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നാണ് കടയുടമ പറയുന്നത്. മാത്രമല്ല, തറ വൃത്തിയാക്കാന്‍ അംഗരക്ഷകനോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും കടയുടമ വ്യക്തമാക്കി. ഈ സംഭവം തന്നെ ഞെട്ടിച്ചെന്ന് പറഞ്ഞ കടയുടമ അയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് താന്‍ എല്‍ട്ടനാണെന്ന് ഗായകന്‍ വെളിപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ബ്രിട്ടീഷ് ഗായകനും, ഗാനരചയിതാവും സംവിധായകനുമാണ് എല്‍ട്ടണ്‍ എന്ന സര്‍ എല്‍ട്ടണ്‍ ഹെര്‍ക്കുലീസ് ജോണ്‍. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ സംഗീത ജീവിതത്തിനിടയില്‍ 30 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ച എല്‍ട്ടണ്‍ ജോണ്‍ എറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ച കലാകാരന്മാരില്‍ ഒരാള്‍ക്കൂടിയാണ്.

അഞ്ച് ഗ്രാമി പുരസ്‌കാരം അഞ്ച് ബ്രിട്ട് പുരസ്‌കാരം ഒരു ഓസ്‌കാര്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് ഒരു ടോണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളയാളാണ് എല്‍ട്ടണ്‍ ജോണ്‍. മാത്രമല്ല, റാളിംഗ്‌സ്റ്റോണ്‍ മാഗസിന്‍ റോക്ക് ആന്‍ഡ് റോള്‍ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള സംഗീതജ്ഞരില്‍ 49 സ്ഥാനമാണ് എല്‍ട്ടണ് നല്‍കിയിട്ടുള്ളത്.

More Stories from this section

family-dental
witywide