സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട്, ടൂറിസ്റ്റായ വനിതയെ ബലാത്സംഗം ചെയ്തു; 2 അറസ്റ്റ്

കൊൽക്കത്ത: ശനിയാഴ്ച രാത്രി പുർബ മേദിനിപൂർ ജില്ലയിലെ ദിഘ പട്ടണത്തിൽ ഒരു പുരുഷ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതിന് ശേഷം വിനോദസഞ്ചാരിയായ വനിതയെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. മണിക്കൂറുകൾക്ക് ശേഷം പോലീസ് അന്വേഷണം നടത്തി സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി ദിഘയിലെത്തിയ യുവതിയും സുഹൃത്തും ഒരു ഹോട്ടൽ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ പ്രതികളെ കണ്ടതായി പോലീസ് പറഞ്ഞു.

“സ്ത്രീയും സുഹൃത്തും ഒരു മോട്ടോർ സൈക്കിളിൽ പോയി താമസിക്കാൻ ഒരു ഹോട്ടൽ നോക്കുകയായിരുന്നു. പ്രതികളെ കണ്ടപ്പോൾ സമീപത്തെ ഹോട്ടലുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഹോട്ടലിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും തുടർന്ന് ബലം പ്രയോഗിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. മർദിച്ച ശേഷം ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു. യുവതിയെ മറ്റൊരു വനത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികൾ അവിടെ നിന്ന് ഓടിപ്പോയി,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുവതിയും സുഹൃത്തും നാട്ടുകാരുടെ സഹായം തേടുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. യുവതിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ദിഘ പോലീസ് അന്വേഷണം നടത്തി രണ്ട് പ്രതികളെയും തീരദേശ നഗരത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്തു.

പരാതി ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. ഞങ്ങൾ കേസ് അന്വേഷിക്കുകയാണ്. പ്രഥമദൃഷ്ട്യാ, സംഭവത്തിൽ രണ്ടുപേർക്ക് പങ്കുണ്ടെന്ന് മനസിലാക്കുന്നു,” പുർബ മേദിനിപൂർ അഡീഷണൽ എസ്പി (റൂറൽ) ശുഭേന്ദ്ര കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കോടതിയിൽ ഹാജരാക്കിയെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു.

More Stories from this section

family-dental
witywide