ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റ് ഉദ്ഘാടനവും ക്രിസ്മസ് – പുതുവർഷ ആഘോഷവും നടത്തി

.
മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും  ഡാലസിൽ നടന്നു. പരിപാടിയിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി (FOC)  കൂട്ടായ്‌മയുടെ അഭ്യുദയകാംക്ഷികളും, സുഹൃത്തുക്കളും, ചങ്ങനാശ്ശേരിയിൽ നിന്നുള്ള  മുൻ വിദ്യാർഥികളും പങ്കെടുത്തു.
ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ  ചങ്ങനാശ്ശേരി എംഎൽഎ  അഡ്വ. ജോബ് മൈക്കിൾ, ലൈവിലെത്തി  ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശേരി കൂട്ടായ്മ ചങ്കും, സ്‍നേഹവുമാണെന്നു   പറഞ്ഞ എംഎൽഎ സംഘടനയ്ക്കു  ആശംസകളും അനുമോദനങ്ങളും അർപ്പിച്ചു.


2024-2025 എഫ് ഓ സി  ഭാരവാഹികൾ – ടോമി നെല്ലുവേലിൽ (പ്രസിഡന്റ്), ജോസി ആഞ്ഞിലിവേലിൽ (വൈസ് പ്രസിഡന്റ്),  സജി ജോസഫ് (സെക്രട്ടറി),  സിജി ജോർജ് കോയിപ്പള്ളി (ട്രഷറർ),  ഷേർളി ഷാജി നീരാക്കൽ , സോഫി കുര്യാക്കോസ് ചങ്ങങ്കരി  (വനിതാ പ്രതിനിധികൾ ),  അർജുൻ ജോർജ്ജ്  (യൂത്ത്‌ പ്രതിനിധി), ബ്ലെസി ലാൽസൺ,  സിജു കൈനിക്കര (ഇവന്റ് കോർഡിനേറ്റേഴ്‌സ്)  എന്നിവരാണ് പുതുതായി  ചുമതലയേറ്റ ഭാരവാഹികൾ

 പ്രസിഡന്റ് ടോമി നെല്ലുവേലിൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ  ഷാജി തോമസ് പണിക്കശ്ശേരി സ്വാഗതവും,  ജോസി ആഞ്ഞിലിവേലിൽ  നന്ദിയും പറഞ്ഞു.  സജി ജോസഫ് മുക്കാടൻ , സിജി ജോർജ് കോയിപ്പള്ളി  , ഷേർളി ഷാജി ,സോഫി കുര്യാക്കോസ് ചങ്ങങ്കരി, ബ്ലെസി ലാൽസൺ , സിജു കൈനിക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷാജി തോമസ് പണിക്കശ്ശേരി  പരിപാടികൾ കോർഡിനേറ്റു ചെയ്തു.

വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും പെരുമയുള്ള ചങ്ങനാശേരി ഒരുകാലത്ത്‌  തിരുവിതാംകൂറിലെ പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. അഞ്ചുവിളക്കിന്റെ നാട് എന്നും ചങ്ങനാശേരി  അറിയപ്പെടുന്നു.  

Friends of Changanacherry Dalles unit inauguration