പി .പി ചെറിയാൻ
ഡാലസ് : ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടൻ മേരി ഹെഡ്ഗർട്ടർ പാർക്കിൽ ഏപ്രിൽ 20ന് രാവിലെ 10 മുതൽ രണ്ടു വരെ നടക്കും.
ഡാലസ്സിലും പരിസരങ്ങളിലും പാർക്കുന്നവർക്ക് തങ്ങളുടെ പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും കാണുന്നതിനും പരിചയം പുതുക്കുന്നതിനും വേണ്ടിയാണ് സംഘാടകർ ഇങ്ങനെയുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നത് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹം നിലനിർത്തുവാൻ മാത്രമാണ് ഈ അവസരം.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ ഇനം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരുടെയും സൗകര്യാർത്ഥം ആണ് ശനിയാഴ്ച രാവിലെ ക്രമീകരിച്ചിരിക്കുന്നതെന്നും ഡാലസ്സിലുള്ള എല്ലാ റാന്നി നിവാസികളും ഓസ്റ്റിൻ, ഹൂസ്റ്റൺ, ഒക്ലഹോമ എന്നിവിടങ്ങളിലെ സുഹൃത്തുക്കളും ഈ ഉല്ലാസ വേളയിൽ പങ്കെടുക്കണമെന്നു സംഘാടക അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡണ്ട് സുഭാഷ് മാത്യു പനവേലിൽ……..469 877 0130
സെക്രട്ടറി ഷിജു എബ്രഹാം വടക്കേ മണ്ണിൽ….214 929 3570
Friends of Ranni Picnic