ദില്ലി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്.
ഇന്ധന വില വർധനവടക്കം രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഉയർത്തുന്നതിനിടെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം പുറത്തുന്നിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക വിലയും കുറച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് (14.2 കിലോ) 100 രൂപയാണ് കുറച്ചത്. വനിതാ ദിനത്തിലായിരുന്നു ഗ്യാസ് വില കുറച്ചത്.
fuel price reduced before election