‘വെള്ളാപ്പള്ളി അഭിപ്രായം തുറന്നുപറയുന്ന ആൾ’; എംവി ​ഗോവിന്ദനെ തള്ളി ജി സുധാകരൻ

ആലപ്പുഴ: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെ തള്ളി മുൻ മന്ത്രി ജി സുധാകരൻ. നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ സഹായിച്ചയാളാണ് വെള്ളാപ്പള്ളിയെന്നും അഭിപ്രായം തുറന്നുപറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും എല്ലാവരെപ്പറ്റിയും അദ്ദേഹം അഭിപ്രായം പറയാറുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയാകുന്നതിന് മുമ്പുതന്നെ വെള്ളാപ്പള്ളിയെ അറിയാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിർണായകഘട്ടങ്ങളിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കാര്യം പറഞ്ഞാൽ അത് തള്ളില്ല. അഭിപ്രായങ്ങൾ തുറന്നുപറയുന്ന ആളാണ്. സി.പി.എമ്മിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായങ്ങൾ അദ്ദേഹം പറയാറുണ്ട്. ഏറ്റവും കൂടുതൽ കോൺഗ്രസിനെപ്പറ്റിയാണെന്നും സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളാപ്പള്ളി ന‌ടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് എംവി ​ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു.

G Sudhakaran set aside MV Govindan on Vellappally Nateshan

More Stories from this section

family-dental
witywide