കളി തുടങ്ങിയിട്ടേയുള്ളൂ, അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും; നിതീഷ് കുമാറിനോട് തേജസ്വി

പട്ന: നിതീഷ് കുമാറിന്റെ രാഷ്ട്രീയ കാലുമാറ്റത്തിൽ പ്രതികരിച്ച് ആർ.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ബിഹാറില്‍ ശക്തമാണെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ നല്ലതിന് വേണ്ടിയാണെന്നും തേജസ്വി പറഞ്ഞു. 2024-ഓടെ ജെഡിയു ഇല്ലാതാകുമെന്നും ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.

“കളി ഏറെ ബാക്കിയാണ്, ഇനിമുതലാണ് ആരംഭിക്കുന്നത്. നിതീഷ്കുമാർ ക്ഷീണിച്ച മുഖ്യമന്ത്രിയാണ്. ഞാൻ എഴുതിത്തരാം, 2024-ഓടെ ജെഡിയു ഇല്ലാതാകും,തുടങ്ങിയ കളി ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ശക്തമാണ്. നടക്കുന്നതൊക്കെയും നല്ലതിന് വേണ്ടിയാണ്,” തേജസ്വി യാദവ് പറഞ്ഞു.

അതേസമയം, ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എൻഡിഎ സർക്കാർ സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ദേഹത്തിൻ്റെ രണ്ട് ജനപ്രതിനിധികളെയും അഭിനന്ദിച്ചു.

More Stories from this section

family-dental
witywide