മുംബൈയിലെ NCP നേതാവ് ബാബ സിദ്ദിഖിന്‍റെ കൊല: പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ പെട്ടവർ

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി (അജിത് പവാർ) നേതാവ് ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേർ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ പെട്ടവരാണെന്നാണ് മുംബൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന അക്രമിസംഘത്തിൽ ഒരാൾ ഒളിവിലാണ്. അറസ്റ്റിലായിരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഹരിയാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശുകാരനുമാണ്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പൊതുസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സിദ്ദിഖിൻ്റെ മകനും എംഎൽഎയുമായ സീഷാൻ സിദ്ദിഖിന്റെ നിർമൽ നഗറിലെ ഓഫിസിന് സമീപമായിരുന്നു സംഭവം. ബാബ സിദ്ദിഖി മകൻ്റെ ഓഫിസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകൾ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു. അദ്ദേഹത്തിന്‍റെ അടുത്തിരുന്നയാൾക്കും പരുക്കേറ്റു. അന്വേഷണം പുരോഗമിക്കുകയാണ്.

എൻ ഡി ടി വി റിപ്പോർട്ട് അനുസരിച്ച്, ബാബ സിദ്ദിഖിക്ക് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പകയ്ക്ക് കാരണം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളവരാണെന്ന് സമ്മതിച്ചിരുന്നു.

ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പങ്കിനെ സംബന്ധിച്ചും ചേരി പുനരധിവാസവുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം, ബാബ സിദ്ദിഖിക്ക് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ 15 ദിവസം മുൻപ് ബാബ സിദ്ദിഖക്ക് അത്തരമൊരു ഭീഷണി ലഭിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. അതിന് പിന്നാലെയാണ് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Gangster Lawrence Bishnoi behind the assassination of NCP Leader Baba Siddique

More Stories from this section

family-dental
witywide