കൊടിക്കുന്നില്‍ സുരേഷ് ചീഫ് വിപ്പ്, ഗൗരവ് ഗൊഗോയി ലോക്‌സഭാ ഉപനേതാവ്

ന്യൂഡല്‍ഹി: മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ കോൺഗ്രസ് പാര്‍ട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തു. അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ ഉപനേതാവായും തിരഞ്ഞെടുത്തു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേരത്തെ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു.

ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പുതിയ നിയമനങ്ങള്‍ അറിയച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

മാണിക്കം ടാഗോര്‍, കിഷന്‍ഗഞ്ജ് എന്നീ എംപിമാരെ പാര്‍ട്ടി വിപ്പുമാരായും നിയമിച്ചിട്ടുണ്ട്.

Gaurav Gogoi is Congress deputy leader and Kodikunnil Suresh is chief whip