ട്രംപിന്റെ രണ്ടാം വരവിൽ കളിമാറ്റി അദാനി! ഇനി നിക്ഷേപം അമേരിക്കയിൽ, പ്രഖ്യാപിച്ചത് 100 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

വാഷിംഗ്‌ടണ്‍: ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയില്‍ വൻ നിക്ഷേപം പ്രഖ്യാപിച്ച്‌ ഇന്ത്യൻ വ്യവസായി ​ഗൗതം അദാനി. അമേരിക്കയിലെ ഊർജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യണ്‍ ഡോളറിൻ്റെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്.

എന്നാല്‍ എന്ത് പദ്ധതിയാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്നോ, എപ്പോഴത്തേക്ക് ഈ നിക്ഷേപം നടത്തുമെന്നോ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇതിലൂടെ 15,000 പേർക്ക് ജോലി ലഭിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്ന സാഹചര്യത്തില്‍ അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവ സമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി എക്സില്‍ കുറിച്ചു.

Gautam Adani announced 100bn project in USA