മുംബൈ: മുകേഷ് അംബാനിയെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിലാണ് അദാനി ഒന്നാമതെത്തിയത്. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി.10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.
ഈ വർഷമാദ്യം മുകേഷ് അംബാനിയെ പിന്തള്ളി അദാനി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഒരാഴ്ച മാത്രമേ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് ഇരുന്നുള്ളു. അദാനിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 314,000 കോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവും സമ്പന്നപട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
വാക്സിൻ നിർമ്മാതാവ് സൈറസ് പൂനവല്ലയും കുടുംബവും പട്ടികയിൽ നാലാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ ദിലീപ് ഷാംഗ്‌വി അഞ്ചാം സ്ഥാനത്തുമാണ്.
gautam adani biggest millionaire in india, surpass mukesh ambani