ബിജെപിയോട് ‘നോ’ പറഞ്ഞ് ഗൗതം ഗംഭീറും യുവരാജ് സിങ്ങും എംപി ജയന്ത് സിന്‍ഹയും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും എത്താത്ത സാഹചര്യത്തില്‍ പ്രവര്‍ത്തകരടക്കം അക്ഷമരായി കാത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങളും എത്തുന്നുണ്ട്. അതിനിടയില്‍ മുന്‍ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറും യുവരാജ് സിങ്ങും അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.

ഗൗതം ഗംഭീര്‍ എം.പിക്കു പിന്നാലെ മറ്റൊരു ബിജെപി എംപിയും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായ സ്ഥാനമോ ടിക്കറ്റോ വേണ്ടെന്ന സൂചന നല്‍കി ബിജെപി എംപി ജയന്ത് സിന്‍ഹയാണ് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൗതം ഗംഭീര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുപോകുമെന്ന് സൂചന നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് സിന്‍ഹയുടെ പ്രഖ്യാപനം. തങ്ങളുടെ മറ്റ് പ്രതിബദ്ധതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങളെ ഒഴിവാക്കണമെന്ന് രണ്ട് എംപിമാരും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുള്ള എംപി ജയന്ത് സിന്‍ഹ എക്‌സിവല്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ‘ഭാരതത്തിലും ലോകമെമ്പാടുമുള്ള ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെപി നദ്ദയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചു. തീര്‍ച്ചയായും, സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളില്‍ ഞാന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും’ എന്ന് അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് എം.പിമാരായ ഇരുവരുടേയും പിന്മാറ്റം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

More Stories from this section

family-dental
witywide