ന്യൂഡല്‍ഹി: ഒമ്പതു മാസമായി തുടരുന്ന ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ രണ്ടാമതൊരു വെടിനിര്‍ത്തലിനായി നടക്കുന്ന തീവ്ര ശ്രമം പാഴാകുന്നു. മൂന്ന് ദിവസത്തെ തീവ്രമായ ചര്‍ച്ചകള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി രണ്ട് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ ശനിയാഴ്ച പറഞ്ഞു.
ചര്‍ച്ചകള്‍ പാഴായതിനു ഇസ്രയേലിനെ കുറ്റപ്പെടുത്തുകയാണ് മധ്യസ്ഥത വഹിച്ച ഈജിപ്ത്. ഇസ്രയേല്‍ കരാറിനെ ഗൗരവമായി കാണുന്നില്ലെന്നും കരാറിലെത്താനുള്ള യഥാര്‍ത്ഥ ഉദ്ദേശ്യമില്ലെന്നുമാണ് ഈജിപ്തിന്റെ ആരോപണം. റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചര്‍ച്ചയിലുള്ള നിരവധി വ്യവസ്ഥകള്‍ക്ക് ഇസ്രായേല്‍ പ്രതിനിധി അംഗീകാരം നല്‍കും, എന്നാല്‍ പിന്നീട് ഭേദഗതികളോടെ മടങ്ങിവരികയോ ചര്‍ച്ചകള്‍ മുങ്ങാന്‍ സാധ്യതയുള്ള പുതിയ വ്യവസ്ഥകള്‍ അവതരിപ്പിക്കുകയോ ചെയ്യുമെന്നാണ് ഇസ്രയേലിനെതിരെയുള്ള പ്രധാന കുറ്റപ്പെടുത്തല്‍.