വിവരദോഷി പ്രയോഗം: മുഖ്യമന്ത്രി പിണറായിക്ക് മാർ കൂറിലോസിൻ്റെ മറുപടി ഇങ്ങനെ

വിവരദോഷി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗം സ്വന്തം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്നവരുടെ അധികാര ഗർവിന്റെ വിവരമാണെന്നു പറയുന്ന ഒരു ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് ഗീവർഗീസ് മാർ കൂറിലോസ് പിണറായിക്ക് മറുപടി നൽകിയത്.

വിവരദോഷി എന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഷിബി പീറ്റർ എന്ന വ്യക്തിയുടെ ഫേസ്ബുക് പോസ്റ്റാണ് ഗീവർഗീസ് കൂറിലോസ് പങ്കുവെച്ചത്.

ഇംഗ്ലണ്ടിലെ കെന്റ് സർവകലാശാലയിൽനിന്നും തൊണ്ണൂറുകളുടെ ആദ്യത്തോടെ മടങ്ങി വന്ന ഗീവർഗീസ് കൂറിലോസ് അന്ന് മുതൽ നടത്തിയ സാമൂഹിക ഇടപെടലുകൾ വിവരിക്കുന്നതാണ് പോസ്റ്റ്. അതൊക്കെയാണ് പിണറായി വിജയൻ വിശേഷിപ്പിച്ച വിവരദോഷം എന്ന നിലയ്ക്കാണ് പോസ്റ്റിൻ്റെ പോക്ക്. ഗീവർഗീസ് കൂറിലോസ് പരിസ്ഥിതി ദളിത്-ആദിവാസി പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകളെ കുറിച്ചും, ക്രൈസ്‌തവ സഭകളെയും എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുമെല്ലാം പോസ്റ്റിൽ എണ്ണിപ്പറയുന്നു. 2014ൽ ഡൽഹിയിൽ നടന്ന സമരത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കാര്യവും പോസ്റ്റിൽ ഓർമപ്പെടുത്തുന്നു.

‘തീരം’ എന്ന പ്രസ്ഥാനത്തിലൂടെ ഭിന്നശേഷിയുള്ള നൂറുകണക്കിന് കുട്ടികളെ ഏറ്റെടുത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെയും ഓർത്തെടുക്കുന്ന പോസ്റ്റ് അദ്ദേഹം ആദ്യമായി ബിഷപ്പ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങിയ സന്ദർഭം കൂടി ഓർമിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്.

Geevarghese mar Coorilose Replies To pinarayi Vijayan

Also Read

More Stories from this section

family-dental
witywide