ഹെലികോപ്റ്റര്‍ അപകടം: സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തിന്റെ മരണം ‘മനുഷ്യ പിഴവുമൂലം’, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം മനുഷ്യ പിഴവുമൂലമെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2021 ഡിസംബര്‍ 8 ന് Mi-17 V5 സൈനിക ഹെലികോപ്റ്റര്‍ അപകടത്തിപ്പെട്ടാണ് ബിപിന്‍ റാവത്തും ഭാര്യയും മരിച്ചത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ജനറല്‍ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി റിപ്പോര്‍ട്ടില്‍, പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവില്‍ നടന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. 2021-22ല്‍ ഒമ്പത് ഐഎഎഫ് വിമാനാപകടങ്ങളും 2018-19ല്‍ 11ഉം ഉള്‍പ്പെടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ലിസ്റ്റുചെയ്തിരിക്കുന്ന 33-ാമത്തെ അപകടത്തിന്റെ വിവരങ്ങളാണ് ബിപിന്‍ റാവത്തുമായി ബന്ധപ്പെട്ടത്. ഇതിലാണ് അപകടം എയര്‍ക്രൂവിന് സംഭവിച്ച പിഴവുമൂലമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide