ന്യൂജേഴ്സി : ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശിയായിരുന്ന ജോർജ്.കെ. ജോസഫ് ( 70) ന്യൂ ജേഴ്സിയിൽ നിര്യാതനായി. കുന്നത്ത് വീട്ടിൽ പരേതരായ ജോസഫിൻ്റെയും എലിസബത്തിൻ്റെയും മകനായിരുന്നു. ഭാര്യ; ആനി ജോർജ് ( റജിസ്ട്രേഡ് നഴ്സ്, ഹൊബോക്കൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്റർ, ജഴ്സി സിറ്റി). മകൾ; ആഷ് ലി ജോർജ് ( പെൻസിൽവേനിയ, സെൻ്റ് ലൂക്ക് യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ് വർക്കിൽ പീടിയാട്രിക് റെസിഡൻ്റ്) മരുമകൻ : ആൽവിൻ ജോർജ് ( കെമിക്കൽ എൻജിനീയർ, ഡിഎസ്എം ഫെർമിനിച്ച്) .
പരേതൻ തൊടുപുഴ ന്യൂമാൻ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സെൻ്റ് സേവിയേഴ്സ് കോളജിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പണിയ്ക്കൻകുടിയിലെ സെൻ്റ് ജോൺ മരിയ വിയാനിപള്ളിയിലെ വേദപാഠം അധ്യാപകനുമായിരുന്നു. കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രി അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം സിറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ സജീവമായിരുന്നു. നിരവധി തവണ അതിന്റെ പ്രസിഡൻ്റായിരുന്നു.
വെയ്ക് സർവീസ് : ഫെബ്രുവരി 2 വെള്ളിയാഴ്ച പാറ്റേഴ്സൺ സെൻ്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ 5 മണിമുതൽ 9 മണിവരെ ( 408, Getty Ave.).സംസ്കാര ശുശ്രൂഷകൾ 3 ാം തീയതി ശനിയാഴ്ച 11 മണിക്ക് പാറ്റേഴ്സൺ സെൻ്റ് ജോർജ് പള്ളിയിൽ ആരംഭിക്കും. സംസ്കാരം 2 മണിക്ക് ജേഴ്സി സിറ്റിയിലുള്ള ഹോളിഫാമിലി സെമിത്തേരിയിൽ ( 823,West Side Ave.)
George K Joseph passed away