ഡാളസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും ഗായകനുമാണ്.
ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ ഗൂഡല്ലൂർ), മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ, മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുരു (കല്ലുവിള വീട് മുളവന), കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ.
പൊതുദർശനം: ഓഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാർമികത്വത്തിൽ സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US Sunnyvale Texas) .
തത്സമയ സംസ്കാര ചടങ്ങുകൾ: www provisiontv.in
കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുരിയൻ 817 808 6667