ഡൊണാൾഡ് ട്രംപിനും അദ്ദേഹത്തിൻ്റെ നിരവധി അനുയായികൾക്കും ആശ്വാസിക്കാം. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറി ഗൂഢാലോചന കേസ് പരിഗണിക്കുന്നത് ജോർജിയയിലെ ഒരു അപ്പീൽ കോടതി മാറ്റിവച്ചു. നവംബറിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കേസ് പരിഗണിക്കപ്പെടില്ല എന്ന് ഉറപ്പായിട്ടുണ്ട്. 2025ലെ ഈ കേസ് പരിഗണിക്കാൻ സാധ്യതയുള്ളു.
ഫുൾട്ടൺ കൗണ്ടി ജില്ലാ അറ്റോർണി ഫാനി വില്ലിസിനെ അയോഗ്യയാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ജഡ്ജിമാരുടെ പാനൽ വിധി പറയുന്നതുവരെ കേസ് നിർത്തിവയ്ക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. 2025 മാർച്ചോടെ മാത്രമേ അയോഗ്യത വിഷയത്തിൽ തീർപ്പുണ്ടാവുകയുള്ളു എന്ന് കരുതപ്പെടുന്നു.
ഈ കേസ് കൈകാര്യം ചെയ്യാൻ ഫുൾട്ടൺ കൗണ്ടി ജില്ലാ അറ്റോർണി ഫാനി വില്ലിസ് നിയോഗിച്ച സ്‌പെഷൽ പ്രോസിക്യൂട്ടറായ നഥാൻ വെയ്‌ഡുമായി അവർക്ക് പ്രണയ ബന്ധം ഉണ്ടെന്നും അയാളിൽ നിന്ന് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ട് എന്നുമാണ് ആരോപണം. അതിനാൽ ഫാനി വില്ലിസിനെ ആ കേസിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകർ വാദിച്ചത്.
Georgia court pauses the election subversion conspiracy case against Trump