പൊലീസിനെ മർദ്ദിച്ചു, ജഡ്ജിയെ ബെഞ്ചിൽ നിന്ന് നീക്കി

വാഷിങ്ടൺ: പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനെ തുടർന്ന് ജോർജിയ ജഡ്ജി ക്രിസ്റ്റീന പീറ്റേഴ്‌സണെ ബെഞ്ചിൽ നിന്ന് നീക്കം ചെയ്തു. പൊലീസുകാരനെ മർദ്ദിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. അധികാരമേറ്റതിനുശേഷം ക്രിസ്റ്റീന പീറ്റേഴ്‌സൺ ഒന്നിലധികം ജുഡീഷ്യൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജോർജിയ സുപ്രീം കോടതി വിധിച്ചു. ജഡ്ജി ക്രിസ്റ്റീമ പീറ്റേഴ്‌സൺ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിക്കുന്ന 30 കേസുകളിൽ 28 എണ്ണവും വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ വഴി വ്യക്തമായതായി ഹിയറിംഗ് പാനൽ കണ്ടെത്തി.

ഇതിൽ 20 എണ്ണത്തിന് ജോർജിയ ഭരണഘടന പ്രകാരം അച്ചടക്ക നടപടിക്ക് അനുമതിയുണ്ടെന്നും കോടതി പറഞ്ഞു. ക്രിസ്റ്റീന പീറ്റേഴ്‌സൺ പോലീസിനെ അനുസരിക്കാൻ വിസമ്മതിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

Georgia judge Christina Peterson removed from the bench after hitting a police officer

More Stories from this section

family-dental
witywide