ബെര്‍ലിന്‍: ജര്‍മ്മന്‍ കൊളോണ്‍ കത്തീഡ്രല്‍ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പുതുവത്സര രാവില്‍ ജര്‍മ്മനിയിലെ പ്രശസ്തമായ കൊളോണ്‍ കത്തീഡ്രല്‍ ആക്രമിക്കാനുള്ള ഇസ്ലാമിക ഗൂഢാലോചനയില്‍ ഇവര്‍ പങ്കാളികളാണെന്നാണ് പൊലീസ് പറയുന്നത്.
റൈന്‍ നദിക്കരയിലുള്ള 800 വര്‍ഷം പഴക്കമുള്ള ഗോഥിക് കെട്ടിടം ആക്രമിക്കാന്‍ അക്രമികള്‍ കാര്‍ ഉപയോഗിച്ച് പദ്ധതിയിട്ടിരുന്നതായും കൊളോണ്‍ പോലീസ് ഡയറക്ടര്‍ ഫ്രാങ്ക് വിസ്‌ബോം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആസൂത്രിതമായ ആക്രമണത്തിന്റെ രീതി വ്യക്തമല്ലെന്നും എന്നാല്‍ കത്തീഡ്രലിന് താഴെയുള്ള ഒരു ഭൂഗര്‍ഭ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ സ്‌ഫോടക വസ്തുക്കള്‍ക്കായി ഉണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയതായും പൊലീസ് വ്യക്തമാക്കി.
ഡിസംബര്‍ 24 മുതല്‍ കസ്റ്റഡിയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 30 വയസ്സുള്ള താജിക്ക് യുവാവുമായി മൂവര്‍ക്കും ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.