ജര്‍മ്മന്‍ എഴുത്തുകാരി ജെന്നി എര്‍പെന്‍ബെയ്ക്ക് ബുക്കര്‍ പ്രൈസ്

ജര്‍മ്മന്‍ എഴുത്തുകാരി ജെന്നി എര്‍പെന്‍ബെക്കും വിവര്‍ത്തകന്‍ മൈക്കല്‍ ഹോഫ്മാനും അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് നേടി. ജെന്നിയുടെ നോവല്‍ കെയ്റോസിനാണ് പുരസ്‌കാരം. പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ് ഏര്‍പെന്‍ബെക്ക്. മൈക്കല്‍ ഹോഫ്മാന്‍ ആണ് കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

1986 ല്‍ ഈസ്റ്റ് ബെര്‍ലിനില്‍ ഒരു ബസില്‍ കണ്ടുമുട്ടുന്ന 19 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയും 50 വയസ്സുള്ള വിവാഹിതനും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ളതാക്കിയാണ് കൃതി.

50,000 പൗണ്ടാണ് സമ്മാനമായി ഇരുവര്‍ക്കുമായി ലഭിക്കുക. ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് കെയ്റോസിനെ തിരഞ്ഞെടുക്കുകയായിരുന്നു. 57 കാരിയായ ജെന്നി എര്‍പെന്‍ബെക്ക് ബെര്‍ലിനിലാണ് ജനിച്ചത്, മുമ്പ് ഓപ്പറ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

66 കാരനായ ഹോഫ്മാന്‍, ‘ജര്‍മ്മന്‍ ഭാഷയെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ വിദഗ്ദ്ധനാണ്. മാത്രമല്ല, ലോകത്തെ ഏറ്റവും സ്വാധീനിച്ച വിവര്‍ത്തകന്‍’ എന്നും അദ്ദേഹം വിളിക്കപ്പെടുന്നു. കവിതയ്ക്കും സാഹിത്യ നിരൂപണത്തിനുമൊപ്പം അദ്ദേഹം ഫ്‌ലോറിഡ സര്‍വകലാശാലയില്‍ പാര്‍ട്ട് ടൈമായി പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.