കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഭീമന്‍ ചീങ്കണ്ണി, പിടികൂടി യുഎസിലെ പോലീസ്

ഫ്‌ളോറിഡ: സ്‌കൂള്‍ കുട്ടികള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി വഴിയില്‍ കറങ്ങിനടന്ന ഭീമന്‍ ചീങ്കണ്ണിയെ പിടികൂടി യു.എസിലെ പൊലീസ്. തെക്കുപടിഞ്ഞാറന്‍ ഫ്‌ലോറിഡയിലാണ് സംഭവം. ഒരു പ്രദേശവാസിയാണ് ഭീമന്‍ ചീങ്കണ്ണിയെക്കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് പിനെല്ലസ് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

46-ാം അവന്യൂവിനടുത്തുള്ള ജോസ് ക്രീക്കിലായിരുന്നു ചീങ്കണ്ണി. 12.5 അടി നീളമുണ്ടായിരുന്ന ചീങ്കണ്ണിയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫിന്റെ സഹായം തേടുകയും തുടര്‍ന്ന് സൗത്ത് ഫ്‌ലോറിഡയിലെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് അതിനെ മാറ്റിയതായും അധികൃതര്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കര്‍ഷക തൊഴിലാളിയെ ഒരു ചീങ്കണ്ണി ആക്രമിച്ചിരുന്നു. അതേത്തുടര്‍ന്ന് തൊഴിലായളിയുടെ കാലില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഒമ്പത് അടിയിലേറെ നീളമുള്ള ആ ചീങ്കണ്ണിയെ പ്രദേശത്ത് നിന്ന് നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ചീങ്കണ്ണിയെ വഴിയോരത്ത് കണ്ടെത്തിയത്.

More Stories from this section

family-dental
witywide